ADVERTISEMENT

പട്ടികജാതി വിദ്യാർത്ഥികൾ പഠിച്ച് മുന്നേറാനുള്ള വിപ്ലവകരമായി പരിരക്ഷയും പിൻന്തുണയുമാണ് ഈ സ്കോളർഷിപ്പ് പദ്ധതിയെന്ന് പട്ടിക മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
പത്താംക്ലാസ് കഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്രപദ്ധതി പരിഷ്കരിച്ച് ഊർജിതമായി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.
ഇപ്പോൾ തുടർപഠനം നടത്താത്തവരെ കണ്ടെത്തി സ്കോളർഷിപ്പ് നൽകി പഠിപ്പിക്കും. നിർധനരായ 1.36 കോടി വിദ്യാർഥികളെക്കൂടി അടുത്ത അഞ്ചുകൊല്ലം പദ്ധതിയിൽ ചേർക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്് സാമൂഹികക്ഷേമമന്ത്രി തവർചന്ദ് ഗഹ്ലോത് പറഞ്ഞത്.

നാലുകോടിയിലധികം കുട്ടികൾക്ക് സ്കോളർഷിപ്പുനൽകാൻ അഞ്ചുവർഷത്തേക്ക് 59,000 കോടി രൂപ ചെലവഴിക്കുക സ്കോളർഷിപ്പ് തുക നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നിശ്ചിതദിവസം നൽകും. ഇപ്പോൾ പലതലങ്ങൾ കടന്നാണ് വിദ്യാർഥികൾക്ക് പണം ലഭിക്കുന്നത്.

പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തി. നിലവിൽ കേന്ദ്രം ചെലവഴിക്കുന്നത് പ്രതിവർഷം 1100 കോടി രൂപയാണ്. 2020-21 മുതൽ 2026 വർഷം വരെ അത് 6000 കോടിയാക്കും. 60 ശതമാനം കേന്ദ്രസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here