ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ചു നൽകിയ കാരുണ്യ ഭവനത്തിൻറെ സമർപ്പണവും താക്കോൽദാന കർമ്മവും കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽ കുമാർ പുതുവർഷ പുലരിയിൽ നിർവഹിച്ചു.

തൃശൂർ എം.പി. ടി എൻ പ്രതാപൻ, ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൾ ഖാദർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ലബ്ബ് പ്രസിഡൻറ് ബാബു വർഗീസ് അധ്യക്ഷനായിരുന്നു. സിനിമാ നടൻ ശിവജി ഗുരുവായൂർ, വാർഡ് കൗൺസിലർ ഷഫീന ഷാനീർ, മുൻ കൗൺസിലർ ആൻ്റോ തോമസ്, ക്ലബ്ബ് ജനറൽ സെക്രട്ടറി രാജേഷ് ജാക്ക്, എം പി ഹംസക്കുട്ടി, ജോയ് സി പി, ഗിരീഷ് ഗിവർ, ടി ഡി വാസുദേവൻ, രതീഷ് ഒ, മുരളീധരൻ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മെട്രോ ലിങ്ക്സ് ക്ലബിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഇരുപതിന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്, നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിലെ
കാരുണ്യ ഭവനം പദ്ധതി.
