ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2021 ജനുവരി 1 മുതൽ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന 11ാം മഹാരുദ്ര യജ്ഞം കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ താന്ത്രികചടങ്ങുകൾ മാത്രമായി ആരംഭിക്കുകയാണ്.

ADVERTISEMENT

ക്ഷേത്രം നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കേരളത്തിലെ പ്രമുഖ വേദപണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം, ഇളനീർ, ചെറുനാരങ്ങനീർ, കരിമ്പിൻനീർ, നല്ലെണ്ണ, തേൻ, പഞ്ചഗവ്യം, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവകലശങ്ങളിലേക്ക് ആവാഹിച്ച് ഉഷ പൂജയ്ക്കുശേഷം ഈ ജീവകലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യുന്നു. മഹാരുദ്രത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർക്ക് നവകാഭിഷേകവും, നാഗക്കാവിൽ നാഗങ്ങൾക്ക് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രത്യേക സർപ്പബലിയും, കാലത്ത് നാഗപ്പാട്ട് എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും. മഹാരുദ്രയജ്ഞത്തിന്റെ സമാപന ദിവസമായ ജനുവരി 11-ന് കാലത്ത് 7 മണിക്ക് യജ്ഞമണ്ഡപത്തിൽ “വസോർധാര’ (നെയ്യ് മുറിയാതെ ഹോമകുണ്ഡത്തിലേക്ക് ധാര നടത്തുന്നത്) ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ തുടർച്ചയായി രണ്ടാമത്തെ അതിരുദ്ര മഹായജ്ഞവും, ആയതിനുശേഷം മഹാരുദ്രയജ്ഞങ്ങളും നടത്തി വരുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം.

മഹാരുദത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്തുന്ന തിന് ദേവസ്വം പ്രത്യേക കൗണ്ടർ ആരംഭിച്ചിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here