ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർമാനായി സി പി എം അംഗം എം. കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ചെയർമാൻ സ്ഥാനാർഥിയായി കെ. പി ഉദയൻ എതിരെ മത്സരിച്ചു. എം കൃഷ്ണദാസിന്റെ പേര് എ. എസ് മനോജ് നിർദേശിച്ചു. എ. എം ഷെഫീർ പിന്താങ്ങി. കെ. പി ഉദയനെ കെ പി എ റഷീദ് നിർദേശിച്ചു. കെ. എം മെഹറൂഫ് പിന്താങ്ങി. എം. കൃഷ്ണദാസിന് 29 വോട്ടും കെ. പി ഉദയന് 12 വോട്ടും ലഭിച്ചു.

ADVERTISEMENT

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ മേരി ചെയർമാൻ എം കൃഷ്ണദാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ എംഎൽഎമാരായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുന്നല്ലി, മുൻ നഗരസഭ ചെയർപേഴ്‌സൺ എം. രതി, മുൻ വൈസ് ചെയർമാൻ അഭിലാഷ്. വി.  ചന്ദ്രൻ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, പാർട്ടി പ്രവർത്തകർ എന്നിവർ എം കൃഷ്ണദാസിനെ പൊന്നാട അണിയിച്ചു. ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി എ. എസ് ശ്രീകാന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here