ഗുരുവായൂർ: സി.പി.എമ്മിലെ എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ ചെയർമാനാകും. രണ്ടാംതവണയാണ് കൃഷ്ണദാസ് ചെയർമാനാകുന്നത്. 2005 മുതൽ 2009 വരെ ചെയർമാനായിരുന്നു. സി.പി.എം. ചാവക്കാട് ഏരിയാ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് രാജിവെച്ചാണ് 17-ാം വാർഡിൽ മത്സരിച്ചത്. ഏറ്റവും ഒടുവിൽ നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന എം. രതിയുടെ സഹോദരനാണ്.
അഞ്ചുവർഷവും സി.പി.മ്മിനുതന്നെയായിരിക്കും ചെയർമാൻസ്ഥാനം. സി.പി.ഐ.യ്ക്ക് ഒരുവർഷം അധ്യക്ഷസ്ഥാനം നൽകുന്ന പതിവ് ഇത്തവണ വേണ്ടെന്നും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. അതേസമയം, അവസാനത്തെ ഒരുവർഷം ചെയർമാൻസ്ഥാനം തങ്ങൾക്ക് വേണമെന്ന് സി.പിഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ എൽ.ഡി.എഫ്. യോഗം ചേരുന്നുണ്ട്