ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ നിന്ന് വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞ 21/12/202 തിങ്കളാഴ്ച 10ന് നഗരസഭ ടൗൺഹാളിൽ നടക്കും. ആദ്യം മുതിർന്ന അംഗമായ പ്രഫ. പി.കെ.ശാന്തകുമാരിയുടെ സത്യപ്രതിജ്ഞയാണ്. വരണാധികാരി സത്യവാചകം ചൊല്ലി കൊടുക്കും. ബാക്കി 42 അംഗങ്ങൾക്ക് പ്രഫ. പി.കെ.ശാന്തകുമാരി സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് കൗൺസിൽ ഹാളിൽ ആദ്യയോഗം നടക്കും. 28ന് നടക്കുന്ന നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വരണാധികാരി വായിക്കുന്നതോടെ കൗൺസിൽ പിരിയും. 28ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം.