ദുബായ്: യുഎഇയില്‍ വ്യാഴാഴ്ച 1321 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച
കൊവിഡ് കേസുകളുടെ എണ്ണം 1,89,866 ആയി. മൂന്ന് കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 629 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 22,696 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
792 പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. ഇതുവരെ 1,66,541 പേര് രോഗമുക്തി നേടി. 1,39,909 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ 24 മണിക്കൂറിനിടെ നടത്തിയത്. ഇതുവരെ 1.89 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.