ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആക്ടിനെ മറികടന്ന് സംസ്ഥാന സർക്കാരിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നൽകിയ ദേവസ്വം ചെയർമാൻ്റെ നടപടി തെറ്റാണെന്നും തുക തിരിച്ചടക്കണമെന്നുമുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ദേവസ്വം ബോർഡ് മതേതര സ്ഥാപനമാണെന്ന് കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയ LDF നോമിനിയായ അഡ്മിനിസ്ട്രേറ്റർക്കും സംസ്ഥാന സർക്കാരിനുമുള്ള തിരിച്ചടിയാണ് കോടതി വിധി യെന്ന് ബി. ജെ. പി. ജില്ല സെക്രട്ടറി കെ. ആർ. അനീഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here