ഗുരുവായൂർ: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ രാജിവെക്കണമെന്നും ദേവസ്വം ആക്ടിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററെ സർക്കാർ തിരിച്ചു വിളിക്കണമെന്നും, വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രം വാർഡ് കൗൺസിലർ കൂടിയായ ശോഭ ഹരി നാരായണൻ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഭഗവാൻ മൈനർ ആയിരിക്കെ, നടത്തിപ്പുകാരൻ മാത്രമായ ദേവസ്വം ചെയർമാൻമാനും മറ്റു ഭരണ സമിതി അംഗങ്ങളും, ദേവസ്വം ആക്ടിനു വിപരീതപരമായി പെരുമാറുന്നത് ക്ഷേത്ര വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ഏറെ ആശങ്കയുളവാക്കുന്നതായി അഭിപ്രായപ്പെട്ടു. മതേതര സ്ഥാപനമെന്നുള്ള അഡ്മിനിസ്ട്രേറ്ററുടെ കോടതിയിലെ പരാമർശവും ദേവസ്വം കമ്മീഷണരുടെ അറിവോടെയാണെന്നതിനാൽ, ദേവസ്വം കമ്മീഷണർ പോലും തെറ്റുകാരാണെന്നും ഹിന്ദുവിരുദ്ധതയാണ് ഹിന്ദു ആചാരങ്ങൾ പാലിക്കപെടേണ്ട ഗുരുവായൂർ ദേവസ്വം ബോർഡിൽ നടക്കുന്നതെന്നും ശോഭ ഹരീനാരായണൻ അഭിപ്രായപ്പെട്ടു.

COMMENT ON NEWS

Please enter your comment!
Please enter your name here