ഗുരുവായൂർ: നഗരസഭയുടെ 43 വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം മൂന്നു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കി. നഗരസഭ ടൗൺഹാളിലെ കിച്ചൻ ബ്ലോക്കിൽ രണ്ടു വിഭാഗമായി നാളെ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. 1 മുതൽ 21 വരെ വാർഡുകൾ ഒന്നാം വിഭാഗവും 22 മുതൽ 43 വരെ വാർഡുകൾ രണ്ടാം വിഭാഗവുമാണ്.

ADVERTISEMENT

ഇരു വിഭാഗങ്ങളിലുമായി ആകെ 56 ബൂത്തുകൾ, ഓരോ വിഭാഗത്തിലും 4 ടേബിളുകൾ വീതം ആകെ 8 ടേബിളുകൾ. ഓരോ ബൂത്തിലെയും പോസ്റ്റൽ ബാലറ്റ് കോവിഡ് രോഗവുമായി ബന്ധപ്പെട്ടവരുടെ സ്പെഷ്യൽ ബാലറ്റ് എന്നിവ ആദ്യം എണ്ണും. തുടർന്ന് വോട്ടിംഗ് മെഷീനിലെ വോട്ട് എണ്ണും. ഒരേസമയം 8 ബൂത്തുകളിൽ വോട്ടുകൾ എണ്ണുന്നതിനാൽ 11 ന് മുൻപായി ഫലങ്ങളെല്ലാം പുറത്തുവരും.

COMMENT ON NEWS

Please enter your comment!
Please enter your name here