ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ.കെ.വി. മോഹനകൃഷ്ണൻ 15-12-2020 ന് രാവിലെ 10 ന് ദേവസ്വം കോൺഫ്രൻസ് ഹാളിൽ വെച്ചു നടത്തുന്ന ലളിതമായ ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. ദേവസ്വം കമ്മീഷണർ ശ്രീ. പി.വേണുഗോപാൽ ഐ.എ.എസ്സ് സത്യവാചകം ചൊല്ലികൊടുക്കും. എൻസിപിയുടെ പ്രതിനിധിയായാണ് അഡ്വ.കെ.വി. മോഹനകൃഷ്ണൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ എത്തുന്നത്.

ADVERTISEMENT

നേരത്തെ ചുമതലയേറ്റ ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അംഗങ്ങളായ സാമൂതിരി രാജ, തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത്, കെ.അജിത് എക്സ് എം.എൽ.എ, കെ.വി.ഷാജി, ഇ.പി.ആർ.വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മോഹനകൃഷ്ണനെ ഭരണസമിതി അംഗമായി നിയമിച്ച് നവംമ്പർ 6 ന് ഇറങ്ങിയ ഉത്തരവിൽ ചില അക്ഷരതെറ്റുകൾ വന്നതിനെ തുടർന്ന് തെറ്റുതിരുത്തി വീണ്ടും സർക്കാർ ഉത്തരവ് നവംമ്പർ 18 ന് ഇറക്കിയിരുന്നു. ടി സമയം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സത്യപ്രതിജ്ഞ ചെയ്യിയ്ക്കാമെന്ന് ദേവസ്വം കമ്മീഷ്ണർ നിശ്ചയിച്ചപ്രകാരമാണ് തിരഞ്ഞെടുപ്പിനു ശേഷം സത്യപ്രതിജ്ഞാ ചടങ്ങുനടത്തുന്നതെന്നു ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here