File Photo

ഗുരുവായൂർ: കോവിഡ് വ്യാപനംമൂലം ആഘോഷങ്ങളും ചടങ്ങുകളുമില്ലാതെയാണ് ഇത്തവണ കുചേല ദിനവും ഭഗവതിക്ക് കളം പാട്ടും നടത്തുന്നത്.

ADVERTISEMENT

ശനിയാഴ്ച മുതൽ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ലെന്ന് അറിയിച്ചതോടെ ഗുരുവായൂർ അമ്പല പരിസരം ലോക്ക് ഡൗണിന് സമാനമായി. ബുധനാഴ്ചയാണ് കുചേലദിനം. പ്രധാന വഴിപാടായ അവിൽ ഭഗവാന് നിവേദ്യത്തിനുള്ളതു മാത്രമേ തയ്യാറാക്കു. നിവേദിച്ച അവിൽ ഭക്തർക്ക് വിതരണം ചെയ്യില്ല. അവിൽ വഴിപാട് ശീട്ടാക്കാൻ ഈ മാസം ആറിന് തുടങ്ങിയിരുന്നു. ഒട്ടേറെ ഭക്തർ ഇതിനകം അവിൽവഴിപാട് ശീട്ടാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് കളം പാട്ടും ബുധനാഴ്ച ആരംഭിക്കും. ഇതും ചടങ്ങ് മാത്രമാകും.

COMMENT ON NEWS

Please enter your comment!
Please enter your name here