ഗുരുവായൂർ: കോവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ 6-12-2020 മുതൽ ഇനി ഒരറിയിപ്പ് വരെ ക്ഷേത്ര ദർശനത്തിനു വരുന്നവരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 30-11-2020 വരെ നിലവിലുണ്ടായിരുന്ന രീതിയിൽ കിഴക്കേ നടയിൽ കൊടിമരത്തിനു സമീപത്തുനിന്ന് ദർശനം നടത്താൻ അനുമതി നൽകിയാൽ മതിയെന്നും തീരുമാനിച്ചു.

ADVERTISEMENT

വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിന് നൽകുന്ന പാസ്സുകളുടെ എണ്ണം 2000 ആയി നിജപ്പെടുത്താനും തീരുമാനിച്ചു. വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും ശ്രീകോവിൽ നെയ് വിളക്കു പ്രകാരമുള്ള പ്രത്യേക ദർശനത്തിനും പ്രാദേശികക്കാർക്കും നാലമ്പല പ്രവേശനം ഒഴികെ നിലവിലുള്ള സൗകര്യങ്ങൾ തുടരും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലിക്കുക.

എന്ന് ഗുരുവായൂർ ദേവസം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി ബ്രിജകുമാരി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here