File Photo

ഗുരുവായൂർ: ഗുരുവായൂർ ആനകോട്ടയിലെ വലിയ കേശവൻ ആനയുടെ ആരോഗ്യം ആശങ്കാജനകമാണെന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചരണം ശരിയലെന്ന് എന്ന് ഗുരുവായൂർ ദേവസം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.

ADVERTISEMENT

3-12-2020ന് ചേർന്ന ജീവധനം വിദഗ്ധസമിതി ആനയെ വിശദമായി കിടത്തിയും ഇരുത്തിയും പരിശോധിച്ചു. ആനയുടെ ആരോഗ്യ ലക്ഷണങ്ങളായ ഭക്ഷണം, വെള്ളം കുടിക്കൽ, എരണ്ടം പോക്ക്, മൂത്രവാർച്ച എന്നിവ സാധാരണ നിലയിലാണ്. ആനയുടെ ഇടത്തെ തുടയുടെ പുറം വശത്തുണ്ടായിരുന്ന മുഴ നീക്കം ചെയ്യാൻ ഓപ്പറേഷൻ നടത്തിയതിലുള്ള മുറിവ് ഉണങ്ങി വരുന്നുണ്ട്. മുഴയുടെ വലിപ്പം, പഴുപ്പ് എന്നിവ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വലിയ കേശവന് നിലവിൽ നൽകുന്ന ചികിൽസകൾ ഫലിയ്ക്കുന്നുണ്ടെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. വലിയ കേശവന് നിലവിൽ നൽകുന്ന ചികിൽസകൾ തുടരാനും, എല്ലാ ദിവസവും പരിശോധിച്ച് റിപ്പോർട്ടുനൽകാനും വെറ്റററി ഓഫീസർ പി. വേണുഗോപാലനെ ചുമതലപ്പെടുത്തിയതായി ഗുരുവായൂർ ദേവസം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി ബ്രിജകുമാരി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here