ഗുരുവായൂർ: നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ച് “നാരായണീയ കാവ്യത്തിലെ കാല്പനികത” എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ഉപന്യാസ മത്സരം നടത്തുന്നു.

ADVERTISEMENT

ഉപന്യാസം വെള്ളക്കടലാസിൽ ഒരു പുറത്തു മാത്രമേ എഴുതുവാൻ പാടുളളൂ. പ്രബന്ധം 20 പേജിൽ കുറയരുത്. സമ്മാനർഹമായ ഉപന്യാസത്തിന്റെ പകർപ്പവകാശം ഗുരുവായൂർ ദേവസ്വത്തിനായിരിക്കും. ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും, അവരുടെ അടുത്ത് ബന്ധുക്കൾക്കും മത്സരത്തിൽ അർഹതയുണ്ടായിരിക്കുന്നതല്ല. ഉപന്യാസമെഴുതിയ കടലാസുകളിൽ പേരോ, അഡ്രസ്സോ മറ്റ് അടയാളങ്ങളോ എഴുതുവാൻ പാടില്ല. കവറിനു പുറത്ത് സ്വന്തം മേൽവിലാസവും, നാരായണീയ ദിനം 2020 ഉപന്യാസം എന്ന് പ്രത്യേകം എഴുതിയിരിക്കേണ്ടതാണ്. 07.12.2020 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഉപന്യാസം ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം സംസ്കാരിക വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here