ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ആധുനീക ബസ്സ് ബേ, ഗുരുവായൂര്‍ ആനത്താവളം, ബീച്ചുകള്‍, ഗ്രാമീണ കാര്‍ഷീക മേഖലകള്‍, കായല്‍ എന്നീവ കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ ഗുരുവായൂര്‍ മാതൃക വിപുലീകരിക്കുല്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംങ്ങ്, ഗുരുവായൂര്‍ വികസനത്തിന് സമഗ്ര പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭ എല്‍ ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

ADVERTISEMENT

സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യം ഉയർത്തി ഗുരുവായൂർ നഗരസഭ പ്രകടന പത്രിക. നഗരസഭയിലെ പ്രധാന കാർഷിക മേഖലയായ കുട്ടാടൻ പാടശേഖരം പൂർണമായും കൃഷി സജ്ജമാക്കും. ശാസ്ത്രീയ ജലസേചന പദ്ധതി നടപ്പിലാക്കും. വ്യവസായ എസ്റ്റേറ്റ് സമ്പൂർണമായും ജനങ്ങൾക്ക് സമർപ്പിക്കും. നഗരങ്ങളിലെ കെട്ടിടങ്ങൾ മുഴുവൻ സ്ത്രീ സൗഹാർദമാക്കും. ഗുരുവായൂർ സത്യാഗ്രഹ സ്മാരക വിപുലീകരിക്കും. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അമ്പലത്തിലേക്കു കുടുംബശ്രീ നേതൃത്വത്തില്‍ ഇലക്ട്രിക് വാഹനങ്ങൾ. ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് കേന്ദ്രീകൃത സ്കൂൾ ആക്കി മാറ്റും. ഏകാദശി കാർണിവൽ തൃശൂർ പൂരം എക്സിബിഷൻ പോലെ വിപുലീകരിക്കും. നഗരത്തിൽ തുറന്ന ജിംനേഷ്യം സ്ഥാപിക്കും എന്നിങ്ങനെ നഗരസഭയിലെ എല്ലാം വിഭാഗത്തിലുള്ളവരേയും ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരേയും മുന്നില്‍ കണ്ടുള്ള സമഗ്ര പ്രകടന പത്രിക പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കെ എ ജേക്കബ്ബ്അ ധ്യക്ഷനായി. ടി ടി ശിവദാസ്, പി ഐ സൈമൺ, എം മോഹന്‍ദാസ്, ജി കെ പ്രകാശ്, ആര്‍ വി അബ്ദുള്‍ മജിദ്, കെ ആര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here