ഗുരുവായൂർ: ഡിസംബർ ഒന്ന് മുതൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യങ്ങൾ. ഓൺലൈൻ വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രകാരവും ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി വിളക്കുമാടത്തിനരികിലുള്ള ക്യൂ വഴി ക്ഷേത്രം പ്രദക്ഷിണം ചെയ്ത്, കിഴക്കേ വാതിൽ വഴി നാലമ്പലത്തിൽ പ്രവേശിച്ച്, നമസക്കാര മണ്ഡപത്തിന് മുന്നിൽ വന്ന് ഗുരുവായൂരപ്പനെയും, തുടർന്ന് ഗണപതി ഭഗവാനെയും ദർശനം നടത്തി വടക്കേ വാതിൽ വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച്, ഭഗവതി ദർശനത്തിനു ശേഷം ഭഗവതി അമ്പലം വഴി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കു ഇറങ്ങുന്ന രീതിയിൽ ദർശന സൗകര്യം ക്രമീകരിച്ചിരിക്കുന്നു.

ADVERTISEMENT

ശ്രീകോവിൽ നെയ് വിളക്ക് പ്രകാരം പ്രത്യേക ദർശനം നേരിട്ട് നാലമ്പലത്തിലേയ്ക്ക് അനുവദിക്കും. വെർച്വൽ ക്യൂ പ്രകാരം ഒരു ദിവസം 1500 ന്റെ സ്ഥാനത്ത് 4000 പേർക്ക് ദർശന സൗകര്യം നൽകും. കിഴക്കേ നടയിൽ ക്യൂ കോംപ്ലക്സ് തുടങ്ങുന്നതിന് മുൻപേ തന്നേ വഴിപാട് ചീട്ടാക്കാൻ സൗകര്യത്തിന് പ്രത്യേക വഴിപാട് കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

സമയക്രമം ഇനി പറയും പ്രകാരം.
1) പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ- രാവിലെ 4:30 മുതൽ 8:30 വരെ.
2) വെർച്വൽ ക്യൂ- രാവിലെ 4:30 മുതൽ 5:30 വരെ, 9:30 മുതൽ 1:30 വരെ, വൈകുന്നേരം 5 മുതൽ 6:30 വരെ, 7:30 മുതൽ 8:30 വരെ.
3) ശ്രീകാവിൽ നെയ് വിളക്ക് വഴിപാട് വഴി പ്രത്യേക ദർശനം- ക്ഷേത്രം തുറന്നിരിയക്കുന്ന സമയങ്ങളിൽ എല്ലാം.
4) ദേവസ്വം ജീവനക്കാർക്ക് 1 മുതൽ 1:30 വരെയും ദർശനം അനുവദിയ്ക്കും.

തുലാഭാരം വഴിപാടു നടത്താൻ വരുന്ന ഭജനങ്ങളെ ഭഗവതി അമ്പലം വഴി തുലാഭാര സ്ഥലത്ത് പ്രവേശിപ്പിക്കും. തുലാഭാരത്തിനുശേഷം നിയന്ത്രിതമായ രീതിയിൽ അവർക്ക് ദർശന സൗകര്യവും നൽകും. ഇപ്പോൾ ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾക്ക് ബുക്കിങ്ങ് സ്വീകരിയ്ക്കുന്ന സ്ഥാനത്ത് 100 വിവാഹങ്ങളുടെ ബുക്കിങ്ങ് സ്വീകരിയ്ക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലിക്കുക. വെർച്വൽ ക്യൂ വഴിയും മുകളിൽ പറഞ്ഞ പ്രകാരവും അല്ലാതെ വരുന്നവരെ നിലവിലെ രീതി പ്രകാരം ദിപസ്തംഭത്തിനു സമീപത്തുനിന്ന് ദർശനം നടത്താൻ അനുവദിക്കും

COMMENT ON NEWS

Please enter your comment!
Please enter your name here