ഗുരുവായൂർ: കൊവിഡ്‌ മാനദണ്ഡങ്ങൾ മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ സുരേന്ദ്രനും, മരുമകളും മറ്റും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ കഴിഞ്ഞ 26ന് പുലർച്ചെയാണ് ചെയർമാൻ,ചില ഭരണസമിതി അംഗങ്ങൾ,ദേവസ്വം കമ്മീഷണർ, അദ്ദേഹത്തിൻറെ പത്നി,ദേവസ്വം ചെയർമാന്റെ ഭാര്യ സഹോദരി തുടങ്ങിയവരോടൊന്നിച്ച് മന്ത്രി പത്നിയും,മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. ഒരു ഭക്തനെ പോലും ഇപ്പോൾ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് മന്ത്രി പത്നിയേയും മറ്റും അകത്ത് പ്രവേശിപ്പിച്ച് യഥേഷ്ടം ദർശന സൗകര്യമൊരുക്കിയത്.

ADVERTISEMENT

കീഴ്ശാന്തികാർക്കും, പ്രവർത്തിക്കാർക്കും, കഴകക്കാർക്ക് പോലും ഡ്യൂട്ടി ഇല്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കുവാൻ പാടില്ലാത്തതാണ്.ആ സമയത്താണ് മന്ത്രി പത്നിയേയും മറ്റും ഭരണസ്വാധീനത്തിന്റെ തണളിൽ പ്രത്യേക പരിഗണന നൽകി നാലമ്പലത്തിൽ കയറ്റിയത്.ഇത് തികഞ്ഞ ആചാരലംഘനവും, ഹിന്ദുക്കളോട് പൊതുവേയും ഗുരുവായൂരപ്പ ഭക്തരോട് പ്രത്യേകിച്ചും ഉള്ള വെല്ലുവിളിയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡൻറ് അഡ്വ.കെ.എസ്.പവിത്രൻ വാർത്താകുറിപ്പിൽ അറിയിച്ചു.ഭരണ കക്ഷിയുടെയും, ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെയും തന്നിഷ്ടപ്രകാരംവും,അവരുടെ കുടുംബാംഗങ്ങളുടെയും,ബന്ധുക്കളുടെയും മറ്റും ആവശ്യത്തിനനുസരിച്ച് മാറ്റിമറിക്കാവുന്നതല്ല ഗുരുവായൂർ ക്ഷേത്രാചാരങ്ങളെന്നും,ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ഭക്ത ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1 COMMENT

  1. Chaiyyan padillatha onannanu,
    Mathriyayalum , manthriyude wife ayalum aacharam thettikkan padilla , athum guruvayur polathathe ella pooja kalum nadakkuna orambalathil , orikkalum padilla , aacharangal thettikkan padilla , nammalaya janagalkku kadakkan pattunnilla , p ne enthina nammal ororutharum kayattivitta jana prathinithi ambalathil ,

    Venda venda vende venda , acharangal matteettullla oru manthriyum oru ambalathilum venda .

COMMENT ON NEWS

Please enter your comment!
Please enter your name here