ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശികക്കാരുടെ ദർശന സമയം കൂടുതലാക്കി ക്രമീകരിച്ചു. പുലർച്ചെ 4 30 മുതൽ 8 30 വരെ ഇവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ദർശനം നടത്താം. വ്യാഴാഴ്ച ദേവസ്വം പുറത്തിറക്കിയ അറിയിപ്പിൽ പുലർച്ചെ 5.30 മുതൽ 6.30 വരെയാണ് ദർശന സമയം അനുവദിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ദർശനസമയം കൂടുതലാക്കി ക്രമീകരിച്ചത്. പഴയ സമയക്രമം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധം അറിയിച്ചിരുന്നു.
നഗരസഭ അതിർത്തിയിലെ താമസക്കാർ , ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ ,പാരമ്പര്യ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് പുലർച്ചെ നാല് മുതൽ രാവിലെഎട്ടര വരെ ദർശനസമയം അനുവദിച്ചിട്ടുള്ളത്..