ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കൂടുതൽ ദർശന സൗകര്യമൊരുക്കി എന്ന അറിയിപ്പ് ഗുരുവായൂർ ദേവസ്വത്തിൻ്റെതായി കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ അറിയിപ്പിൽ പ്രാദേശിക കാർക്ക് നൽക്കപ്പെട്ടിട്ടുള്ളത് – പുലർച്ചെ 5 – 30 മുതൽ 6.30 വരെ എന്നാണു്. -മുമ്പ് 4.30 മുതൽ 8.30 വരെ പ്രാദേശികകാർക്ക് ദർശന സൗകര്യം നിലവിൽ ഉണ്ടായിരുന്നതാണ്. അതാണ് ഇപ്പോൾ 5.30 മുതൽ 6.30 വരെ പരിമിതപ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാ ക്രമങ്ങളുടെ ഭാഗമായി ഈ സമയങ്ങളിൽ 5-45 ന് ഗണപതി ഹോമം ആരംഭിയ്ക്കും, തുടർന്ന് 6.15–6.20ന് തുറക്കും അല്പം കഴിഞ്ഞാൽ ശിവേലി പറയും പിന്നെ 7.30 വരെ നീണ്ടു് പോകുകയും ചെയ്യും, പ്രത്യക്ഷത്തിൽ നേരത്തെ പറഞ്ഞ സമയക്രമത്തിൽ ദർശന സൗകര്യം അപൂർവമായെ കഴിയൂ എന്നതാണ് പരമാർത്ഥം. പ്രാദേശികമാർക്ക് അനുവദിച്ച ദർശന സൗകര്യം പാടെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലം സംജാതമാക്കുന്നത്. ദർശന സൗകര്യം വർദ്ധിപ്പിയ്ക്കുന്നു എന്ന് പറഞ്ഞു് പ്രാദേശിക കാരുടെ ദർശനം തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിൽ ഇക്കാര്യത്തിൽ കാലത്ത് 4.30 മുതൽ 8.30 വരെ പഴയ സമയക്രമം പുനസ്ഥാപിക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആ വശ്യപ്പെട്ടു. നിരന്തരമായി ആവശ്യപ്പെട്ട് ക്ഷേത്രം കാത്ത് സംരക്ഷിയ്ക്കുന്ന പ്രാദേശികകാർക്ക് അനുവദിച്ച ദർശന സൗകര്യം പലപ്പോഴായി പിൻവലിയ്ക്കുവാൻ ശ്രമങ്ങളുണ്ടായിട്ടുണ്ടു്: അതിൻ്റെ ഭാഗമായി മാത്രമെ ഇതിനെ കാണാനും കഴിയുകയുള്ളു എന്നും യോഗം കുറ്റപ്പെടുത്തി.. ക്ഷേത്രത്തിൽ എല്ലാം കമ്മേഴ്സൽ ചിന്തയിലേക്ക് മാറ്റി.നിശ്ചിത പൂജാസംഖ്യ അടച്ചാലും, ഇപ്പോൾ തുലാഭാരം നടത്തിയാലും ദർശനം അനുവദിക്കുന്നത് തികച്ചുംസ്ഥാപിത താല്പര്യത്തിനുമാണ്.

ഇക്കഴിഞ്ഞ ഏകാദശി ദ്വാദശി ദിനങ്ങളിൽ ഭക്തർ ക്ഷേത്ര ദർശനത്തിന് പാടു്പ്പെടുമ്പോൾ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിലേയ്ക്ക് തന്നെ ഭക്തരെ നിയന്ത്രിയ്ക്കുമ്പോൾ തന്ത്രിവര്യൻമാർ ഉൾപ്പടെ പ്രവർത്തിക്കാർ വരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിയ്ക്കാതെ മാറി നിൽക്കുമ്പോൾ പരിവാര സമേതം അധികാരി വൃന്ദങ്ങൾ നാലമ്പലത്തിനകത്ത് കയറി എന്ന് പറയപ്പെടുമ്പോൾ നിലവിലെ നിയന്ത്രണങ്ങൾ തന്നെ അട്ടിമറിയ്ക്കുന്നു എന്നത് നീതികരിക്കാനില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. ആർ.രവികുമാർ , ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, ഷൈൻ മനയിൽ, കെ.സി.സുമേഷ്, കെ.അരവിന്ദാക്ഷൻ, സി.മുരളീധരൻ എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here