ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 30ന്. ഈ ചന്ദ്രഗ്രഹണം ഒരു നിഴല്‍ ഗ്രഹണമായിരിക്കും. നവംബര്‍ 30ന് ഉച്ചയ്ക്ക് 1.4ന് ആരംഭിച്ച് വൈകുന്നേരം 5.22ന് അവസാനിക്കും. 3.13നാണ് പൂര്‍ണ ഗ്രഹണം. മുന്‍ ചിന്ദ്രഗ്രഹണത്തെ അപേക്ഷിച്ച് ഇത്തവണത്തെ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം കൂടുതലാണ്. രണ്ട് മണിക്കൂറും 45 മിനിട്ടും ഗ്രഹണം നീണ്ടുനില്‍ക്കും. ഏറെ പ്രത്യേകതകളുള്ള കാര്‍ത്തിക പൗര്‍ണമി ദിനത്തിലാണ് ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഉണ്ട്. 2020 ലെ അവസാന ചന്ദ്രഗ്രഹണം ഏഷ്യയുടെ ചില ഭാഗങ്ങള്‍, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും. പക്ഷേ ഇന്ത്യയില്‍ ദൃശ്യമാകില്ല.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here