ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മറഡോണ ഒരാഴ്​ചമുമ്പാണ്​ ആശുപത്രി വിട്ടത്​.

ADVERTISEMENT

അറുപത് പിറന്നാല്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അപകടമാംവിധം തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഉടനടി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

അര്‍ജന്‍റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു ശസ്‌ത്രക്രിയ. മറഡോണയുടെ ആരോഗ്യസ്ഥിതി അറിഞ്ഞെത്തിയ താരത്തിന്‍റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here