ചേറ്റുവ: വർഷങ്ങൾ ഏറെയായി ലൈറ്റ് ഹൗസ് മുതൽ അഞ്ചങ്ങാടിവളവ് വരെ തകർന്ന് കിടക്കുന്ന കടൽ ഭിത്തി പുതുക്കിപണിയാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ മുൻ കൈ എടുക്കാത്തത് മൂലം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കടൽഭിത്തി തിരമാലകൾ അടിച്ച് തകർന്ന് കടലോരത്ത് കരിങ്കല്ലുകൾ ചിന്നിചിതറി കിടന്നിട്ടും ഇറിഗേഷൻ ഉദ്യോഗസ്ഥന്മാർ തിരിഞ്ഞ് നോക്കുന്നില്ല. ഇടക്കിടെ ഉണ്ടാകുന്ന കടൽ ക്ഷോഭത്തെ തുടർന്ന് നോളി റോഡ്, ആസ്പത്രി പടി, പോത്തുംകടവ്, അഞ്ചങ്ങാടിവളവ് എന്നിവിടങ്ങളിൽ നിന്നു കടൽ ഭിത്തികെട്ടാത്തത് മൂലം, ചെറുതും വലുതുമായ അനവധി വീട്ടുകാർ, വീടും, കായ്ഫലമുള്ള തെങ്ങുകളും , മറ്റ് ഫലവൃക്ഷങ്ങളും ഭൂമികളും നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതേ നിലയിൽ കടൽ ക്ഷോഭം തുടർന്ന് പോവുകയാണെങ്കിൽ ബ്ലാങ്ങാട് മുതൽ മുനക്കകടവ് വരെയുള്ള അഹമ്മദ് ഗുരുക്കൾ റോഡ് നാമവശേഷമാൻ സാധ്യതയുണ്ട്.
