ഗുരുവായൂർ: ആനകളിൽ ഏറ്റവും പ്രസിദ്ധനായ ഗുരുവായൂർ കേശവന്റെ അനുസ്മരണച്ചടങ്ങ് ഗുരുവായൂരിൽ ദശമി ദിവസം നടന്നു. എല്ലാ വർഷവും ഇരുപതിലേറെ ആനകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഇക്കുറി രണ്ടാനകൾ മാത്രമാണ് ഉണ്ടായിരുന്നത്. 

ADVERTISEMENT

രാവിലെ തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് കൊമ്പൻമാരായ ഇന്ദ്രസെൻ. ബൽറാം എന്നീ ആനകളുടെ പുറത്ത്  ഗുരുവായൂർ കേശവന്റെയും ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ എഴുന്നള്ളിച്ച് നാഗസ്വരത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ഗുരുവായൂരിലേയ്ക്ക് നീങ്ങി. 

ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേനടയിൽ ശ്രീവത്സം അങ്കണത്തിലെ കേശവന്റെ പ്രതിമയ്ക്കു മുന്നിൽ ആനകളെത്തി. തുമ്പിക്കൈ ഉയർത്തി ഗജകാരണവരെ വണങ്ങി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
1976 ഡിസംബർ രണ്ടിന് ഏകാദശി ദിവസമാണ്  ഗുരുവായൂർ കേശവൻ ചരിഞ്ഞത്. ആനയുടെ സ്മരണയ്ക്കായി എല്ലാ വർഷവും ഗജഘോഷയാത്രയും പുഷ്പാർച്ചനയും പതിവാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here