ക്ഷേത്ര നഗരിയിൽ ഇടം പിടിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് 35 വർഷം പിന്നിടുന്നു. ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപമുള്ള ലോകോത്തര നിലാവാരമുള്ള ഗോൾഡ് & ഡയമണ്ട് ജൂവലറി ഗുരുവായൂരിന് സ്വന്തമായിട്ട് ഇപ്പോൾ ഒരു വർഷമാകുന്നു.
സ്വർണ വ്യാപാര രംഗത്ത് ഗുരുവായൂരിലെ 1700 sqft ഉള്ള ഒരേയൊരു ജൂവലറിയാണിതെന്ന് പറയാതിരിക്കാൻ വയ്യ. ഒരു അന്യസംസ്ഥാനക്കാരൻ ഗുരുവായൂരിലെയും പരിസരവാസികളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചതും സത്യസന്ധമായ പ്രവർത്തനത്തിലൂടെയാണെന്നത് അടിവരയിട്ടു പറയേണ്ടതാണ്.

DOP : Aseena – Annoos Creative Studio

DOP : Aseena – Annoos Creative Studio
ഏതവസരത്തിലും പഴയ സ്വർണ്ണം വിൽക്കുന്നതിനും, നഗരത്തിലെ പരമാവധി മൂല്യം നൽകി കാലതാമസമില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഉപഭോക്താകൾക്ക് ഏറെ പ്രയോജനപെടുന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
ഡയമണ്ടുകളുടെയും സ്വർണ്ണ ആഭരണങ്ങളുടെയും വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. “KAMAL” ഡയമണ്ട്സിന്റെയും “UNCUT” ഡയമണ്ട്സിന്റെയും വിപുലമായ ശേഖരം ഇവിടെയുണ്ട്. വിവാഹ പാർട്ടികൾക്കാവശ്യമായതും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും പ്രത്യേക ശ്രേണിയും, ദൈനംദിന ഉപയോഗത്തിനുളളവയ്ക്കും പ്രത്യേക ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. ഗുരുവായൂരപ്പൻ്റെ ലോക്കറ്റകൾ ഉൾപ്പെടെ വഴിപാടുകൾക്കാവശ്യമായ ടെമ്പിൾ കളക്ഷൻസ് ഇവിടുത്തെ പ്രത്യേകതയാണ്. അതുപോലെ അത്യാധുനിക ഡിസൈനിലുള്ളതും പാരമ്പര്യ രീതിയിലുള്ളതുമായ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആഭരണങ്ങൾക്കായി പ്രത്യേക കൗണ്ടർ ഇവിടെയുണ്ട്. 925 പ്യുരിറ്റിയിലുള്ള സിൽവർ ആഭരണങ്ങളുടെയും, വിപുലമായ സിൽവർ IDOL കളക്ഷൻസ് ഇവിടുത്തെ പ്രത്യേകതയാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ്

കൃത്യതയാർന്ന പരിശുദ്ദിയും, സമയക്രമവും, ഉപഭോക്താക്കൾക്കുള്ള സേവനങ്ങളും, മിതമായ നിരക്കിലുള്ള വ്യാപാരം എന്നത് തന്നെയാണ് വിലാസ് പാട്ടീൽ എന്ന അന്യ നാട്ടുകാരനെ അമ്പല നഗരി ഹൃദയത്തോടു ചേർത്തത്.
ലോകോത്തര നിലവാരത്തോടെ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ജൂവലറിയിൽ പരിചയ സമ്പന്നരായ ജോലിക്കാർ ഉപഭോക്തർക്കാവശ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതും ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സിന്റെ മാറ്റ് കൂട്ടുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് panorama view
മഹാരാഷ്ട്രയിലെ സാഗ്ളി ജില്ലയിൽ നിന്ന് 1985 ൽ ഗുരുവായൂരിലെത്തിയ വിലാസ് പാട്ടീലും കുടുംബവും ഗോൾഡ് റിഫൈനറിയിലൂടെ തുടങ്ങിയ പ്രവർത്തനങ്ങൾ, ഇപ്പോൾ Sree Varsha Vilas Regency എന്ന G + 3 നിലകളിൽ 8400 ടqft ൽ കേന്ദ്രീകൃതമായി ശീതീകരിച്ച 15 ഓളം മുറികൾ ഉള്ള അത്യാധുനിക സൗകര്യത്തോടു കൂടെയുള്ള സ്വന്തമായ ഹോട്ടൽ സമുച്ചയത്തിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് പ്രവർത്തിക്കുന്നത്.
സ്വന്തമായി വാങ്ങിയ സ്ഥലത്ത് ജൂവലറിയും ഹോട്ടൽ സമുച്ചയവുമായി ഗുരുവായൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥാനം പിടിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിൻ്റെ സ്ഥിരോത്സാഹവും കഠിന പ്രയത്നങ്ങളും തന്നെയാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് എന്ന സ്വർണ്ണ വ്യാപാരത്തിലെ വിശ്വാസതയ്ക്കും തുടർന്നുളള പ്രവർത്തനങ്ങൾക്കും ഇതു തന്നെയാണ് കേന്ദ്ര ബിന്ദു.
ഗുരുവായൂരപ്പ ഭക്തനായ വിലാസ് പാട്ടീലും കുടുംബവും ഗുരുവായൂർ കിഴക്കേ നടയിൽ മുനിസിപ്പൽ പാർക്കിനടുത്താണ് സ്ഥിര താമസമാക്കിയിട്ടുള്ളത്. ഭാര്യ വർഷ, മുത്തമകൾ ശ്രീവിദ്യ BDS ഡോക്ടർ, അഛനെ ബിസിനസ്സിൽ സഹായിച്ചുകൊണ്ട് രണ്ടാമത്തെ മകൾ ഐശ്വര്യ, പത്താം ക്ലാസീൽ പഠിക്കുന്ന ഇളയ മകൻ ശ്രീകൃഷ്ണനും.
കുടുംബപരമായി നാട്ടിൽ 25 ഏക്കറിൽ കരിമ്പ് കൃഷി നടത്തുന്ന വിലാസ് പാട്ടിൽ ഇപ്പോൾ ഗുരുവായൂർകാരനാണ്. 25 ലേറെ ജീവനക്കാരുമായി ഗുരുപവനപുരിയെ തിലകക്കുറി ചാർത്തുന്ന, ഗുരുവായൂരപ്പ ഭക്തനായ വിലാസ് പാട്ടീലിൻ്റെ അടുത്ത സംരംഭങ്ങളിൽ ഒന്ന് 1000sqft ന് അടുത്ത് വരുന്ന ബേക്കറിയാണ്, ഏതാനും മാസങ്ങൾക്കകം കിഴക്കേ നടയിൽ, മുൻപ് അദ്ദേഹത്തിൻ്റെ കൃഷ്ണ ജൂവലറി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതാണ്. അതുപോലെ ചാവക്കാട് മുനക്കക്കടവ് ഹാർബറിനോട് ചേർന്നു ഒരു ബീച്ച് റിസോർട് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് വിലാസ് പാട്ടിൽ.