ഗുരുവായൂര്‍:നഗരസഭയില്‍ യുഡിഎഫിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിരാമമായി. നഗരസഭയിലെ 43 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചിട്ടും നഗരസഭയിലെ 39, 42 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നില്ല. സി.എ.പിയും കേരള കോണ്‍ഗ്രസും ഈ രണ്ട് വാര്‍ഡുകളും ആവശ്യപ്പെടുകയും കോണ്‍ഗ്രസ് നല്കാന് തയ്യാറാകാതിരുന്നതുമാണ് തര്‍ക്കത്തിന് കാരണം.
യു.ഡിഎഫിലെ ഒന്നിലധികം പേരാണ് ഈ വാര്‍ഡുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.യുഡിഎഫ് ജില്ല നേതൃത്വം ഇടപെട്ട് രണ്ട് വാര്‍ഡുകളും കോണ്‍ഗ്രസിന് നല്‍കിയാണ് തര്‍ക്കം പരിഹരിച്ചത്. 39-ാം വാര്‍ഡില്‍ സാബു ചൊവ്വല്ലൂരും,42-ല്‍ സ്റ്റീഫന്‍ കാവീടുമാണ് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫിനായിരുന്നു ജയം.നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ മുസ്ലീം ലീഗും, ബാക്കി 40 വാര്‍ഡുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.