ഗുരുവായൂർ ഏകാദശി ; ദീപപ്രഭയിൽ കണ്ണൻ , ഇന്നുമുതല്‍ നെയ്ത്തിരിശോഭയിൽ സ്വർണക്കോലം…

ഗുരുവായൂർ: ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി സപ്തമിവിളക്കിന് പതിനായിരത്തോളം ദീപങ്ങളിൽ വെളിച്ചെണ്ണത്തിരികൾ ജ്വലിച്ചു നിൽക്കെ ഗുരുവായൂരപ്പൻ എഴുന്നള്ളി. ഏകാദശി ചുറ്റുവിളക്കുകളിൽ സപ്തമിയുടെ പ്രത്യേകതയായിരുന്നു വെളിച്ചെണ്ണവിളക്ക്. നെന്മിനി മനക്കാരുടെ വകയാണിത്

വിളക്കാചാരത്തിന് ഇടയ്ക്കകളും നാഗസ്വരങ്ങളും അകമ്പടിയായി. കൊമ്പൻ ദാമോദർദാസ് കോലമേറ്റി. ഞായറാഴ്ച അഷ്ടമിവിളക്കുമുതൽ നെയ്ത്തിരിശോഭയിൽ സ്വർണക്കോലത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. ഇനി നാലുദിവസവും സമ്പൂർണ നെയ്‌വിളക്കാണ്. അഷ്ടമിവിളക്ക് ഗുരുവായൂരിലെ പുളിക്കിഴെ വാരിയത്ത് കുടുംബം വകയാണ്. നാലാമത്തെ പ്രദക്ഷിണത്തിന് സ്വർണക്കോലം കൊമ്പൻ വലിയ വിഷ്ണു ശിരസ്സിലേറ്റും.

തിങ്കളാഴ്ച നവമിവിളക്കാണ്. കൊളാടികുടുംബം നടത്തുന്ന നവമിവിളക്കിന് കാരണവർ ഡോ. ജയകൃഷ്ണനാണ് നേതൃത്വം. നവമി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയാൽ ശ്രീലകം അടയ്ക്കില്ല എന്ന പ്രത്യേകതയുണ്ട്. ഉച്ചയ്ക്ക് നമസ്കാര സദ്യയും വിശേഷമാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here