തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചത് 3130 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ 3130 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു.

ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. 477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. മത്സര രംഗത്തെ ശേഷിക്കുന്ന വിമതരെ പിന്‍വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവസാന മണിക്കൂറില്‍ മുന്നണികള്‍.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here