ടി.എൻ. പ്രതാപൻ എം.പിക്ക് കോവിഡ്.

തൃശൂർ: കോൺഗ്രസ് എം.പി ടി. എൻ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.പിയ്ക്ക് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ശേഷം നടത്തിയ ആർ.ടി-പി.സി.ആർ പരിശോധനയിലാണ് പ്രതാപൻ കൊവിഡ് പോസിറ്റീവായത്.

നാളെ മുതൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എം.പി. ഇനി 10 ദിവസം വീട്ടു ചികിത്സയില്‍ കഴിയും കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറന്‍്റീനിലായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here