ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഷഷ്ഠിവിളക്ക്

ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശിയുടെ പഞ്ചമിവിളക്ക് വ്യാഴാഴ്ച രാത്രി തെളിഞ്ഞു. വെള്ളിയാഴ്ച ഷഷ്ഠിവിളക്ക് ആഘോഷിക്കും. ശനിയാഴ്ച ദീപങ്ങളെല്ലാം വെളിച്ചെണ്ണയിൽ ജ്വലിക്കുന്ന സപ്തമിവിളക്കാണ്. ക്ഷേത്രത്തിൽ ഏകാദശിവിളക്ക് തുടങ്ങി 25-ാമത്തെ ദിവസമാണ് വെള്ളിയാഴ്ച. ബുധനാഴ്ചയാണ് ഗുരുവായൂർ ഏകാദശി.

ഷഷ്ഠിവിളക്ക് ഗുരുവായൂരിലെ മാണിക്കത്ത് പുരാതന കുടുംബംവകയാണ്. കാരണവരായ മാണിക്കത്ത് അച്യുതമേനോനാണ് ഇപ്പോൾ നേതൃത്വം. രാത്രി വിളക്കാചാരത്തിന് പ്രാധാന്യം നൽകിയാണ് ആഘോഷം. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്ന സപ്തമിവിളക്ക് നെന്മിനി മനക്കാരുടെ വകയാണ്. അഷ്ടമിവിളക്ക് ദിവസമായ ഞായറാഴ്ച മുതൽ വിശിഷ്ട സ്വർണക്കോലം എഴുന്നള്ളിക്കൽ തുടങ്ങും. ഗുരുവായൂരിലെ പുളിക്കീഴെ വാരിയത്ത് കുടുംബംവകയാണ് അഷ്ടമിവിളക്ക്. അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളിൽ ചുറ്റുവിളക്കിന് ദീപങ്ങളെല്ലാം നെയ്യിലാണ് തെളിയുക.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here