വോട്ടർപട്ടികയിൽ പേരില്ല: യു.ഡി.എഫ് സ്ഥാനാർഥിക്ക് നോമിഷേഷൻ നൽക്കാൻ കഴിഞ്ഞില്ല, അവസാന നിമിഷത്തിൽ പുതിയ സ്ഥാനാർഥി

പുന്നയൂർക്കുളം : പഞ്ചായത്ത് രണ്ടാം വാർഡിലേക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല.മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ സുബൈദ വെളുത്തേടത്തിനാണ് വോട്ടർപട്ടികയിൽ പേരില്ലാതത് കൊണ്ട് മത്സരിക്കാൻ കഴിയാഞ്ഞത്. ഇവർ താമസം മാറിയിതാണ് പേര് വെട്ടാൻ കാരണമായതെന്ന് പറയുന്നു. നോമിനേഷൻ കൊടുക്കാനുള്ള അവസാന ദിവസമായതിനാൽ അടുത്ത സ്ഥാനാർഥിയെ അവസാന നിമിഷത്തിലാണ് കണ്ടെത്തിയത്.മുന്‍ മെംബര്‍കൂടിയായ ലിംസി ഷിജു പത്രിക നല്‍കി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here