ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി.

ഗുരുവായൂർ : ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി പ്രഖ്യാപനം ബുധനാഴ്ച നടക്കും . പൂക്കോട് മേഖലയിലെ 03, 33, 39 എന്നീ മൂന്നു സീറ്റുകളിൽ ആണ് അവസാനം വരെ തർക്കം ഉണ്ടായിരുന്നത് . ഇതിൽ മൂന്നാം വാർഡിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള ഗോകുലും 33, 39 എന്നീ വാർഡുകളിൽ എ ഗ്രൂപ്പിൽ നിന്നുള്ള സജി റോയ് പോൾ , സാബു ചൊവ്വല്ലൂർ എന്നിവരെ മത്സരിപ്പിക്കാൻ ധാരണയായി. വാർഡ് 39 നു വേണ്ടി സി എം പി അവകാശ വാദം ഉന്നയിച്ചയോടെയാണ് സീറ്റ് തർക്കംനീണ്ടുപോയത് .

ഗുരുവായൂർ ക്ഷേത്രം വാർഡ് സി എം പിക്ക് നൽകി പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായെങ്കിലും സി എം പി വഴങ്ങിയില്ല . രണ്ടു തവണ തങ്ങൾ മത്സരിച്ചു തോറ്റ സീറ്റ് തന്നെ വേണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു . തുടർന്നാണ് ജില്ലാ തലത്തിൽ മാരത്തോൺ ചർച്ച നടത്തി സീറ്റ് ധാരണയിൽ എത്തിയത് .

ഗുരുവായൂർ മണ്ഡലം UDF സ്ഥാനാർത്ഥി പട്ടിക.

പഴയ നഗര സഭ പ്രദേശത്തുള്ള വാർഡ് 12.ജിഷനൗഷാദ് (ലീഗ്)
13.സി.എസ്.സൂരജ്
14 പ്രമീള ശിവശങ്കരൻ
15രേണുകടീച്ചർ
16 സുരഭി ടീച്ചർ
17 നിഖിൽജികൃഷ്ണൻ
18 ബി.മോഹൻകുമാർ
19 പോളി ഫ്രാൻസിസ്
22 കൃഷ്ണദാസ് TV
23 KPA റഷീദ്
25 റാഷിയ ഷബീർ ( ലീഗ്)
26 ജിഷ ക്രിസ്റ്റൽ
27 vk സുജിത്ത്
28 KP ഉദയൻ
29 മേഴ്സി ജോയ്
31 ലത രാജഗോപാൽ എന്നിവർ സ്ഥാനാർത്ഥികൾ ആയി .

മുൻ നഗര സഭ അധ്യക്ഷ പി കെ ശാന്ത കുമാരി സ്വതന്ത്രയായി മത്സരിക്കുന്ന വാർഡ് 16 ൽ ഒരു അധ്യാപികയെ തന്നെ യാണ് കോൺഗ്രസ് രംഗത്ത് ഇറക്കിയിട്ടുള്ളത് . മത്സര രംഗത്ത് നിന്ന് പിന്മാറ്റാൻ ശ്രമം നടക്കുമെന്ന് മനസിലാക്കി അവസാന നിമിഷമാണ് സുരഭി ടീച്ചറുടെ പേര് കോൺഗ്രസ് പുറത്ത് വിട്ടത് . സർ സെയ്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയാണ് സുരഭി ടീച്ചർ

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here