കുന്നംകുളത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല ; പത്രിക സമര്‍പ്പണം ആരംഭിച്ചു.

കുന്നംകുളം: തര്‍ക്കങ്ങളും ചര്‍ച്ചകളും നിലനില്‍ക്കേ കുന്നംകുളത്ത് വിമത പക്ഷത്ത് നിന്നും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയ നാല് പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
വാര്‍ഡ് 12 ഉര്‍ളിക്കുന്നില്‍ സി വി ബേബി, വാര്‍ഡ് 9 അയ്യംപറമ്പ് പ്രിയ ആനന്ദ്. 16 കാാണിപ്പയ്യൂര്‍ സോമന്‍ നായര്‍, 23 ആര്‍ത്താറ്റ് ഈസ്റ്റ് മിഷ സാബസ്റ്റിയന്‍ എന്നിവരാണ് പത്രിക നല്‍കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തൃശൂരില്‍ ഇന്ന് നടക്കാനിരിക്കുകയാണ്. രാവിലെ 11 ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നറി യിച്ചിരുന്നുവെങ്കിലും യോഗം ഇതുവരേയും ആരംഭിച്ചിട്ടില്ല. ഇതിനിടെ ഡി സി സി നല്‍കിയ ഉറപ്പിലാണ് പലരും പത്രിക സമര്‍പ്പിക്കുന്നത്. ലിസ്റ്റിലുളള മുഴുവന്‍ പേരും പത്രിക നല്‍കിയ ശേഷം പാര്‍ട്ടി അനുവദിക്കുന്നവരൊഴിച്ച് ബാക്കിയുള്ളവര്‍ പിന്‍വലിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക എന്നും പറയപെടുന്നു. ഇതോടെ തര്‍ക്ക പരിഹാരത്തിന് കൂടുതല്‍ സമയം ലഭിച്ചേക്കും.

ഘടക കക്ഷികളില്‍പെട്ട സി എം പി മാത്രമാണ് ഇതുവരേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥകളായി വാര്‍ഡു സഭകളില്‍ നിന്നും പേര് നിര്‍ദ്ദേശിക്കപെട്ടവര്‍ പലരും ചലാന്‍ അടച്ച് പത്രിക പൂരിപ്പിച്ച് കാത്തിരിപ്പാണ്. ഇടത്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡുകളില്‍ ആദ്യ ഘട്ട പ്രചരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകീട്ടോടെ കോണ്‍ഗ്രസ്സ് പട്ടിക പുറത്തു വരാത്ത പക്ഷം മത്സരിക്കാന്‍ തീരുമാനിച്ച മുഴുവന്‍ ആളുകളും നാളെ പത്രിക സമര്‍പ്പിച്ചേക്കും. ഇതില്‍ പകുതിയിലേറെ പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥകളായി പത്രിക നല്‍കിയാല്‍ പിന്‍വലിപ്പിക്കുക എന്നത് കൂടി കോണ്‍ഗ്രസ്സിന് തലവേദനയാകും. കുന്നംകുളത്തെ തെരഞ്ഞെടുപ്പ് കമ്മറ്റി മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കി കഴിഞ്ഞെന്നും ഡി സി സി യില്‍ നിന്നും അന്തിമ തീരുമാനം എത്താത്തതാണ് വൈകാന്‍ കാരണമെന്നും നേതൃത്വം പറയുന്നു. അയച്ച ലിസ്റ്റില്‍ തന്നെ പ്രമുഖരായി ചിലരുടെ പേരുകള്‍ മാത്രം നല്‍കിയത് സംമ്പന്ധിച്ചുള്ള തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും മുഴുവന്‍ വാര്‍ഡുകളിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇത് ചര്‍ച്ചയായിട്ടില്ല.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴുയന്ന മുറക്ക് ഇത്തരം തര്‍ക്കങ്ങളും തലപൊക്കി തുടങ്ങും. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവ് കാട്ടി പ്രചരണത്തില്‍ ബഹുദൂരഹം മുന്നിലെത്തിയ ഇടത് പ്രചരണത്തെ തടയാന്‍ പ്രാപ്തരായ സ്ഥാനാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ്സ് ധാരണ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും അവസാന നാളുവരേയും പൂര്‍ത്തിയാ ക്കാനാകാതെ യു ഡി എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് വട്ടം കറങ്ങുക യാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here