പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയ അറിയിപ്പ്

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയ അറിയിപ്പ് . യുഎഇയില്‍ പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷാവസാനം വരെ നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനായി നല്‍കിയ ഇളവുകളാണ് ഇപ്പോള്‍ വര്‍ഷാവസാനം വരെ നീട്ടിയത്. നവംബര്‍ 17ന് ഇത് അവസാനിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മെയ് 18നാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കുള്ള ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് പല ഘട്ടങ്ങളിലായിട്ടാണ് നീട്ടിയത്. ആദ്യം ഓഗസ്റ്റ് 18 വരെയായിരുന്നു അന്തിമ സമയം.

ഇത് പിന്നീട് നവംബര്‍ 17 വരെ നീട്ടുകയായിരുന്നു. ഇപ്പോഴത് വീണ്ടും നീട്ടി. അതേസമയം ആഗോള തലത്തില്‍ കോവിഡ് വലിയ പ്രതിസന്ധി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. താമസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങി പോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here