ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നഗരസഭ കമ്മിറ്റി

ഗുരുവായൂർ; 2020 ഡിസംബർ 10ന് നടക്കുന്ന ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിനെ ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും ഏറെ അഭിമാനത്തോടെയും ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്നത്. എൽഡിഎഫ് ൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന നഗരസഭാ ഭരണം, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽവെച്ച വാഗ്ദാനങ്ങളോട്
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നം, മാലിന്യ സംസ്കരണം, ആരോഗ്യം ,കാർഷിക മേഖല, സാമൂഹ്യക്ഷേമം, ഗൃഹനിർമ്മാണം, പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ. ട്രെയിനേജ് സംവിധാനം, പാർക്കുകൾ, സാമൂഹ്യ പെൻഷനുകൾ, കായിക മേഖലാ, വിദ്യാഭ്യാസമേഖല, തുടങ്ങിയ തലങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സാധ്യമായ കാലയളവാണ് കഴിഞ്ഞ അഞ്ചുവർഷം എന്നത് അഭിമാനകരമാണ്. എന്നാൽ നഗരസഭാ കൗൺസിലിൽ ഒരു ക്രിയാത്മക പ്രതിപക്ഷമായി പോലും പ്രവർത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. സ്വജനപക്ഷപാതവും തമ്മിൽ തല്ലും, സങ്കുചിത താല്പര്യങ്ങളും മൂലം
യുഡിഎഫ് ശിഥിലീകരണത്തിൻ്റെ പാതയിലാണ് .

നിലവിലുള്ള കൗൺസിലിലെ രണ്ട് അംഗങ്ങൾ അടക്കം നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇന്ന്
കോൺഗ്രസ് ബന്ധം ഉപേഷിച്ച് എൽഡിഎഫിനൊപ്പം ചേർന്നിരിക്കുകയാണ്. കേന്ദ്രസർക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന നഗ്നമായ കടന്നാക്രമണങ്ങളും അഴിമതിയും സംഘടനയ്ക്ക് അകത്തെ വിഭാഗിയതയും തമ്മിൽതല്ലും ബിജെപി മുന്നണിയെയും ജനങ്ങളിൽ നിന്നും അകറ്റി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഡിസംബർ 10ന് നടക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വൻഭൂരിപക്ഷത്തോടെ ജനങ്ങൾ തെരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വപ്രസിദ്ധവും ചരിത്ര പ്രധാനവുമായ ഈ തീർത്ഥാടന കേന്ദ്രത്തിൽ ആധുനിക വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാനും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കഴിയുന്ന മികച്ച ടീമിനെയാണ് 43 വാർഡിലേക്കും എൽഡിഎഫ് സ്ഥാനാർഥികളായി അവതരിപ്പിക്കുന്നത്. ഗുരുവായൂരിൻ്റെ അധുനികവും സമഗ്രവും
വികസനത്തിനും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കാനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത് സി സുമേഷ്, ടി ടി ശിവദാസ്, കെ എ ജേക്കബ്,
പി ഐ സൈമൺ മാസ്റ്റർ, ജി കെ പ്രകാശ്, ടി കെ വിനോദ് കുമാർ, ആർ വി അബ്ദുൾ മജിദ്, കെ ആർ സുരജ്, അനൂപ് പെരുമ്പിലാവിൽ എന്നിവർ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here