കോൺഗ്രസ്സ് വിമത സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു

ചാവക്കാട്:നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ബേബി ഫ്രാൻസീസിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഷോബി ഫ്രാൻസീസ് നാമനിർദേശ പത്രിക സമർപ്പിച്ചു.മമ്മിയൂർ വികസന മുന്നണിയുടെ പിന്തുണയോടെയാണ് ഷോബി ഫ്രാൻസീസ് മത്സരിക്കുന്നത്.വാർഡിലെ ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം ചെയ്തതെന്ന് ഷോബിയെ പിന്തുണക്കുന്നവർ അഭിപ്രായപ്പെട്ടു. എന്നാൽ ഷോബി മത്സരിക്കുന്നത് ബേബി ഫ്രൻസീസിന്റെ ജയസാധ്യതയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നാണ് ബേബി ഫ്രാൻസിസിനെ പിന്തുണക്കുന്നവരുടെ നിലപാട്.ഷോബി തൻ്റെ ജന പിന്തുണ എത്രയുണ്ടെന്ന് തെളിയിക്കട്ടെ എന്നാണ് മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടത്. ചാവക്കാട് കോൺഗ്രസിൻറെ ഉറപ്പുള്ള സീറ്റുകളിൽ ഒന്നായ മമ്മിയൂർ എട്ടാം വാർഡിൽ വിമത സ്ഥാനാർഥി മത്സരിക്കുന്നത് ഏറെ പ്രതീക്ഷയോടയാണ് ഇടതു മുന്നണി നോക്കി കാണുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here