വിശ്വസേവ ഭാരതിയുടെ സഹകരണത്തോടെ ഗുരുവായൂർ സാന്ദീപനി സേവ സമിതിയുടെ ആര്യസ്പർശം പദ്ധതിയിൽ
എം .ഹരിദാസൻ്റെ കുടുംബത്തിന് വീട്.

ഗുരുവായൂർ: വിശ്വസേവ ഭാരതിയുടെ സഹകരണത്തോടെ ഗുരുവായൂർ സാന്ദീപനി സേവ സമിതിയുടെ ആര്യസ്പർശം പദ്ധതിയിൽ അന്തരിച്ച ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ
എം .ഹരിദാസൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി .

ഗുരുവായൂർ കോട്ടപ്പടിയിൽ നാല് സെൻ്റെ സ്ഥലം വാങ്ങി 910 സ്ക്വർ ഫീറ്റ് വീടാണ് നിർമ്മിച്ച് നൽകിയത് . ആര്‍ എസ് എസ് സംസ്ഥാന കാര്യകാരി അംഗം എ.ആർ മോഹനനിൽ നിന്ന് ഭാര്യ സുമതിയും മകൾ നിവേദിതയും താക്കോൽ ഏറ്റുവാങ്ങി .ചടങ്ങിൽ വീട് സൗജന്യ നിരക്കിൽ നിർമ്മിച്ച് നൽകിയ കോൺട്രാക്ടർ ടി ആർ പ്രദീപിനെ ചടങ്ങിൽ വിശ്വ സേവഭാരതി വൈസ് പ്രസിഡൻ്റെ ചിന്മയ മോഹനൻ ആദരിച്ചു, സന്ദീപിനി സേവ സമിതി പ്രസിഡൻ്റ് മുന്നൂലം നീലകണ്ഠൻ , ആർ എസ് എസ് ജില്ലാ സഹ സംഘചാലക് കെ.എൻ ഗോപി ,ജില്ല കാര്യവാഹ് എം വി സുരേഷ്, ശാരീരിക പ്രമുഖ ഇ.എം മഹേഷ്, എം .ബാബു ,സേതു തിരുവേങ്കിടം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here