സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തില്‍ ചേര്‍ന്നു. സിപിഐ വലിയതുറ, ടൈറ്റാനിയം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 25 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. സിപിഐ വിട്ട പ്രവര്‍ത്തകര്‍ വലിയതുറയിലും ശംഖുമുഖത്തും കേരള കോണ്‍ഗ്രസ് (പി.സി തോമസ്) സീറ്റില്‍ മത്സരിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here