അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 45 മിനിട്ടിനുള്ളില്‍ 6,06,569 ലക്ഷം ചെരാതുകള്‍ തെളിച്ച്‌ അയോദ്ധ്യ നഗരം രണ്ടാമതും ഗിന്നസ് വേള്‍ഡ് റെക്കാഡ് നേടി.അയോദ്ധ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങള്‍ തെളിച്ചു.

ഇത് രണ്ടാം തവണയാണ് അയോദ്ധയിലെ ദീപാവലി ആഘോഷങ്ങള്‍ റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് അയോദ്ധ്യയിലെ ദീപോത്സവ് ആഘോഷം ആരംഭിച്ചത്.

നഗരമാകെ ദീപത്താല്‍ അലങ്കരിച്ച ദിവസമാണ് കടന്നുപോയത്. സരയൂ നദിക്കരയില്‍ ആയിരക്കണക്കിന് പേര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.രാമ ജന്മഭൂമിയില്‍ വൈകുന്നേരം 11,000 മണ്‍ വിളക്കുകള്‍ കത്തിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അധികൃതര്‍ കൈമാറി. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ഗിന്നസ് അധികൃതര്‍ ഈ ചടങ്ങ് വീക്ഷിച്ചത്.                                                                                                                                                 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here