പതിവ് തെറ്റിച്ചില്ല ; ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരി

ദുബായ് ; ദീപാവലി ആശംസകള്‍ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നത് .

‘ യുഎഇയിൽ ഉള്ളവർക്കും , ലോകമെമ്പാടും ഉള്ള എല്ലാവർക്കും ദീപാവലി ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ.’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദേശിച്ചു. മഹാമാരിയിലും സുരക്ഷിതത്വത്തോടെ ദീപാവലി ആഘോഷിക്കാമെന്നുള്ള വിവിധ പോസ്റ്റുകളും കോണ്‍സുലേറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here