ഗുരുവായൂർ നഗരസഭയിൽ കോൺഗ്രസ്സ് കൗൺസിലറായിരുന്ന പ്രസാദ് പൊന്നാരശ്ശേരി ഇടതുപക്ഷ മുന്നണിയിലേക്ക്.

ഗുരുവായൂർ: കഴിഞ്ഞ നാലുപതിറ്റാണ്ടിലധികം കാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുരുവായൂരിലെ സജീവ പ്രവർത്തകനും മണ്ഡലം സെക്രട്ടറിയും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് രണ്ട് തവണകളിലായി പത്തുവർഷക്കാലം ഗുരുവായൂർ നഗരസഭ കൗൺസിലറായി പ്രവർത്തിച്ചിരുന്ന പ്രസാദ് പൊന്നാര ശ്ശേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും രാജിവെക്കുന്നു.

“കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തോട് തികഞ്ഞ ഞ ആത്മാർത്ഥതയോടെയും കുറോടെയും സ്നേഹത്തോടെയുമാണ് ഞാൻ എന്റെ നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനം നാളിതുവരെ നടത്തിവന്നിരുന്നതെന്ന കാര്യം ഗുരുവായൂരിലെ എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അടുത്ത കാലത്തായി കോൺഗ്രസ്സ് പ്രസ്ഥാനം പൊതുവിൽ സ്വീകരിക്കുന്ന മതേതര- വികസ ന-വിരുദ്ധ നയസമീപനങ്ങളും ഗാന്ധിയൻ വിരുദ്ധ നിലപാടുകളും എന്നെ വല്ലാതെ നിരാശപ്പെടുത്തുകയുണ്ടായി. വിശേഷിച്ച് ഗുരുവായൂരിലെ കോൺഗ്രസ്സിനകത്തെ വിഭാ ഗീയ-സങ്കുചിത-അഴിമതി- സ്വജനപക്ഷപാത സമീപനങ്ങൾ പ്രസ്ഥാനത്തെ തന്നെ അടിമുടി തകർത്തിരിക്കുകയാണ്.

ഇതിനാൽ മതനിരപേക്ഷവും നിസ്വാർത്ഥവും സാമൂഹ്യപ്രതിബദ്ധവുമായ പൊതുജീവിതം നയിച്ചുകൊണ്ടിരിക്കുന്ന എന്നെ പോലുള്ള പൊതുപ്രവർത്തകർക്ക് തുടർന്ന് കോൺഗ്രസ്സുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സാധ്യമല്ലാത്ത നിലയിൽ അധപതിച്ച കോൺഗ്രസ്സ് പ്രസ്ഥാനവുമുള്ള എല്ലാ ബന്ധവും ഞാൻ വിച്ഛേദിക്കുകയും, കേരളത്തിന്റെ മതനിരപേക്ഷ- നവോത്ഥാന പാരമ്പര്യം കാത്തുസംരക്ഷിച്ച് സംസ്ഥാനത്തെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചിരിക്കുകയും ചെയ്ത കാര്യം ഇതിനാൽ ഞാൻ അറിയിക്കുന്നു.

പൊന്നാരശ്ശേരി പ്രസാദ്…

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here