ഗുരുവായൂരപ്പന് മണ്ഡലശുദ്ധി ഇന്ന്(14.11.2020) ആരംഭിക്കും ; പഞ്ചഗവ്യാഭിഷേകം തിങ്കളാഴ്‌ച മുതൽ..

ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാലമുന്നോടിയായി ശുദ്ധിച്ചടങ്ങുകൾ ശനിയാഴ്‌ച ആരംഭിക്കും. മണ്ഡലകാലം തുടങ്ങുന്ന തിങ്കളാഴ്‌ച സമാപിക്കും. ശനിയാഴ്‌ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം രക്ഷോഘ്‌നഹോമവും വാസ്തുഹോമവും വാസ്തുകലശാഭിഷേകവും നടക്കും. ഞായറാഴ്‌ച രാവിലെ ശുദ്ധിച്ചടങ്ങുകൾ തുടരും. തിങ്കളാഴ്‌ച ഉച്ചപ്പൂജയ്ക്ക് 25 കലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.

മണ്ഡലകാലം തുടങ്ങുന്നതോടെ ഗുരുവായൂരപ്പന് വിശേഷമായി പഞ്ചഗവ്യാഭിഷേകം ആരംഭിക്കും. 40 ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനുശേഷം മണ്ഡലസമാപനമായ 41-ാം ദിവസം കളഭമാണ് അഭിഷേകം ചെയ്യുക. ദിവസവും ഉച്ചപ്പൂജയ്ക്കാണ് പഞ്ചഗവ്യാഭിഷേകം.

ക്ഷേത്രത്തിൽ ഇന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വക ഏകാദശി ചുറ്റുവിളക്ക് തെളിയും. ആചാരത്തിന് പ്രാധാന്യം നൽകി ചടങ്ങുകൾ മാത്രമായി വിളക്ക് ആഘോഷിക്കും. ഞായറാഴ്‌ച പൂർണിമ ടൂറിസ്റ്റ്‌ ഹോം ഇ.ടി. സോമസുന്ദരന്റെ വകയാണ് വിളക്ക്.

ദേവസ്വം എംപ്ലോയീസ് അസോസിയേഷനും പെൻഷണേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ഏകാദശിവിളക്ക് തിങ്കളാഴ്‌ച വൃശ്ചികം ഒന്നിന് നടക്കും. സമ്പൂർണ നെയ്‌വിളക്കാണിത്. വെള്ളിയാഴ്‌ച കൊല്ലം തേവള്ളി പി. ഗംഗാധരൻപിള്ളയുടെ പേരിലുള്ള വിളക്ക് തെളിഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here