ഗുരുവായൂർ ക്ഷേത്രത്തിൽ ദശമി ഏകാദശി ദിവസങ്ങളിൽ 3000 പേർക്ക് ദർശനം അനുവദിക്കും..

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ദശമി ഏകാദശി ദിവസങ്ങളിൽ ക്ഷേത്രത്തിൽ 3000 പേർക്ക് ദർശനം അനുവദിക്കും. ഓൺലൈൻ ബുക്കിങ്ങ് വഴിയാണ് ദർശനം അനുവദിക്കുക. ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

ഏകാദശിയോടനുബന്ധിച്ച് ദശമി ദിവസം നടത്തി വരാറുള്ള ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ മാത്രം ഉൾപ്പെടുത്തി നടത്തുന്നതിനും തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് രാവിലെ 7 മണിക്ക് ഘോഷയാത്ര ആരംഭിക്കുന്നതിനും തീരുമാനിച്ചു .ദ്വാദശി ദിവസം രാവിലെ 8.30 ന് ക്ഷേത്രം നടയടച്ചതിനു ശേഷം വൈകീട്ട് 4.30 വരെ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നതല്ല .

ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ. അജിത്ത്, ഇ.പി.ആർ. വേശാല, എ.വി. പ്രശാന്ത്, കെ.വി. ഷാജി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രിജാകുമാരി എന്നിവർ സംബന്ധിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here