തദ്ദേശ തിരഞ്ഞെടുപ്പ് : മാസ്ക്കിനെ പ്രചാരണ ആയുധമാക്കി മുന്നണികൾ

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് പ്രതിരോധത്തിനൊപ്പം പ്രചാരണായുധവുമായി കൂടി മാറുകയാണ് മാസ്ക്. പാർട്ടികളുടെ ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഖാദി തുണി കൊണ്ടുള്ള ചൂട് കുറഞ്ഞ മാസ്ക്കുകൾ നിർമിച്ച് പ്രചാരണവും പ്രതിരോധവും ചൂട് പിടിപ്പിക്കാന്‍ അവസരമൊരുക്കയാണ് തൃശ്ശൂരിലെ കേരള ഖാദി ഇന്‍ഡസ്ട്രീസ്. തൃശ്ശൂര്‍ അവിണിശേരിയിലെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനാണ് പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്കുകള്‍ വിപണിയിലറക്കിയിട്ടുള്ളത്. 

ഖാദിയുടെ മസ് ലിന്‍ തുണികൊണ്ടാണ് മാസ്ക് നിര്‍മ്മാണം. ചൂട് കുറവാണെന്നതാണ് മാസ്ക് നിര്‍മ്മാണത്തിന് മസ് ലിന്‍ തുണി തെരഞ്ഞെടുക്കാന്‍ കാരണം. വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച 2 ലെയർ, സിംഗിൾ ലെയർ മാസ്‌ക്കുകളുടെ നിർമാണം ഇവിടെ തകൃതിയായി നടക്കുകയാണ്. ഖാദിയുടെ ഔട്ട്ലെറ്റുകള്‍ വഴിമാത്രമേ മാസ്കുകള്‍ ലഭിക്കൂ. മാസ്ക് ഒന്നിന് 24 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

കോവിഡ് കാലത്ത് 70,000 ത്തിലധികം മാസ്ക്കുക്കുകൾ ഇവിടെ നിർമിച്ചു വിറ്റിരുന്നു. 30-ലേറെ തൊഴിലാളികളാണ് ഇവിടെ മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഏത് നിറത്തിലും, ചിഹ്നങ്ങൾ പതിച്ച് ആവശ്യത്തിനനുസരിച്ച് മാസ്ക് നിർമിച്ചു നൽകും. സ്ഥാനാർഥികളെ സ്വീകരിക്കുമ്പോൾ അണിയിക്കുന്ന പല നിറത്തിലുള്ള ഷാളുകളുടെ നിർമാണവും ഇവിടെ സജീവമായിട്ടുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here