ജനക്ഷേമ പരമായ പ്രവർത്തനങ്ങളിൽ തുടർന്നും ഉണ്ടാകുമെന്നറിയിച്ച് നന്ദി പറഞ്ഞു ഷൈലജ ദേവൻ

ഗുരുവായൂർ : 2015 – 2020 കാലത്ത് ഗുരുവായൂർ നഗരസഭയിൽ ഒരു ജനപ്രതിനിധിയായി പ്രവർത്തിക്കാൻ എനിക്കൊരവസരം തന്ന എന്റെ പ്രസ്ഥാനത്തിനോട്. വാർഡ് 28 ലെ ബഹുമാന്യരായ ജനാധിപത്യ വിശ്വാസികളോട് വാർഡ് 28 ന്റെ കൗൺസിലറായി തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് പ്രവർത്തിച്ച എന്റെ സഹോദരങ്ങളും, സഹോദരികളുമായ ഒട്ടേറെ പേരോടുള്ള കടപ്പാടുകൂടി ഞാൻ ഈ സമയം പങ്കുവെക്കുന്നു. എന്റെ പ്രസ്ഥാനവും,പ്രിയങ്കരരായ നേതാക്കന്മാരും എന്നെയേൽപ്പിച്ച ഉത്തരവാദിത്ത്വം പൂർണ്ണമായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല എങ്കിലും എന്നാൽ കഴിയുന്ന തരത്തിൽ പരമാവധി നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ കാലയളവിൽ കൂടെയുണ്ടായിരുന്ന എല്ലാമെല്ലാമായവർ എന്നെന്നേക്കുമായി നഷ്ടപ്പെട്ടപ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് വീട്ടുകാരോടൊപ്പം പ്രസ്ഥാനവും സഹപ്രവർത്തകരും തണൽ നൽകി കൂടെ നിന്നതുകൊണ്ടു തന്നെയാണ്.

2015ലെ തിരഞ്ഞെടുപ്പിൽ , 28 വാർഡിലെ ഒരു സ്ഥാനാർത്ഥിയായി കടന്നു വരുമ്പോൾ എന്നെ ഒരു മകളായി സഹോദരിയായി ചേർത്തുനിർത്തിയ ഒട്ടേറെ പേരുണ്ട് . അതിൽ ഇന്ന് നമ്മോടൊപ്പമില്ലാത്ത കെ.സി കുഞ്ഞുമോൻ , ( കുഞ്ഞുമോനേട്ടൻ ) വി എ ഉദയകുമാർ , ( കുട്ടി ഉദയൻ) മാമരക്കാട് രാജൻ (രാജേട്ടൻ ) എന്നിവരെ കണ്ണീരോടെ മാത്രമേ ഇന്നും ഓർക്കാൻ കഴിയുന്നുള്ളു. ഈ വാർഡിന്റെ ഓരോ സ്പന്ദനങ്ങളും നേരിട്ടറിയുന്ന ഉദയേട്ടന്റെ സഹായം വളരെ വലുതാണ് . എല്ലാ വർഷവും വാർഡിന്റെ ഉത്സവമായ അഭിനന്ദനീയം നൽകുന്ന ആനന്ദം കടലലകൾ പോലെയാണ് . വാർഡ് മെമ്പറായുള്ള 5 വർഷത്തെ എന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ് . ഇനിയും വാർഡിന്റെ ജനക്ഷേമപരമായഎല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾക്കു കൂട്ടായി ഞാനുണ്ടാകും.

നിങ്ങളുടെ സ്വന്തം
ഷൈലജ ദേവൻ …

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here