ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വടക്കേക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.വ്യവസായ പ്രമുഖൻറെ മാനസിക പീഡനമെന്ന് ആരോപണം.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫൂറയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.വ്യവസായ പ്രമുഖനായ തടാകം കുഞ്ഞുമുഹമ്മദ്, ഇടത് പക്ഷ നേതാക്കളായ ഷംസു മാരാത്ത്,മാസ് മുഹമ്മദാലി എന്നിവരുടെ നിരന്തരമായ മാനസിക പീഡനമാണ് സഫൂറയുടെ ആത്മഹത്യ ശ്രമത്തിന്‌ കാരണമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഫസലുൽ അലി,മണ്ഡലം പ്രസിഡന്റ് അജയകുമാർ,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ എന്നിവർ ആരോപിച്ചു.സഫൂറ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. വടക്കേക്കാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തുകയും, മാനസിക പീഡനം നടത്തിയെന്നുമാണ് കോൺഗ്രസ്സ് നേതാക്കളുടെ ആരോപണം. 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here