ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ വനിതാ മുന്നേറ്റം…

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ തിരഞ്ഞെടുപ്പിൽ വനിതാ മുന്നേറ്റം. 43 വാർഡുകളിൽ 22 എണ്ണമാണ് വനിതാ സംവരണമുള്ളത്. ഇതിനുപുറമേ, മൂന്ന് ജനറൽ വാർഡുകളിലും വനിതാ സ്ഥാനാർഥികളുണ്ട്.

ഗുരുവായൂർ ക്ഷേത്രം വാർഡായ 18-ൽ ശോഭ ഹരിനാരായണൻ (ബി.ജെ.പി), 20-ാം വാർഡിൽ ലതാ പ്രേമൻ (കോൺ.), 43-ൽ ശ്രീന സുവീഷ് (കോൺ.) എന്നിവരാണ് ജനറൽ വാർഡിൽ മത്സരിക്കാൻ ധാരണയായിട്ടുള്ളത്. കഴിഞ്ഞതവണ വനിതാ സംവരണമായിരുന്നപ്പോൾ അതേ വാർഡുകളിൽനിന്ന് ജയിച്ചുവന്നവരാണ് മൂന്നുപേരും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here