ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

ബംഗ്ലൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്.

അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തു. ജാമ്യം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടായി നല്‍കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here