ഓർമ്മകളിൽ ശുരുവായൂർ ചെമ്പൈ സംഗീതോത്സവം

ഗുരുവായൂർ:ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം ആരംഭിക്കേണ്ടിയിരുന്ന ദിവസമാണ് ചൊവ്വാഴ്ച (10.11.2020) . കോവിഡ് കാരണം ഏകാദശി ആഘോഷവും സംഗീതോത്സവവും ഇല്ലാതായപ്പോൾ ക്ഷേത്രസന്നിധി നിശ്ശബ്ദമാണ്. രാഗങ്ങളും കീർത്തനങ്ങളും അലയടിച്ചുയരേണ്ട മേൽപ്പുത്തൂർ ഓഡിറ്റോറിയം എന്ന സംഗീതമണ്ഡപം ആളനക്കമില്ലാതായി.

നവംബർ 25-നാണ് ഏകാദശി. 15 ദിവസം മുമ്പാണ് സംഗീതോത്സവം ആരംഭിക്കാറ്. വൈകീട്ട് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനച്ചടങ്ങും ചെമ്പൈ പുരസ്‌കാരസമർപ്പണവും അതിനുശേഷം പുരസ്‌കാരജേതാവിന്റെ നേതൃത്വത്തിലുള്ള ഉദ്ഘാടനക്കച്ചേരിയും ഇന്ന് പ്രൗഢമായ ഓർമയായി. കച്ചേരി അവതരിപ്പിക്കുന്നവരും സംഗീതാർച്ചനക്കാരും പക്കമേളക്കാരുമൊക്കെ നിറയേണ്ട ദിവസങ്ങളാണിത്.

സംഗീതോത്സവത്തിന്റെ രണ്ടാഴ്ചക്കാലം ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകൾ സംഗീതജ്ഞരുടേതാകും. രാവിലെ അഞ്ചുമുതൽ അർധരാത്രിവരെ നീളുന്ന കച്ചേരികൾ ക്ഷേത്രനടകളെ സംഗീതസാന്ദ്രമാക്കാറുണ്ട്. മേൽപ്പുത്തൂർ ഓഡിറ്റോറിയം നിറയെ ആസ്വാദകസദസ്സായിരിക്കും. സംഗീതമണ്ഡപം ഒഴിഞ്ഞുകിടക്കുന്നത് സംഗീതപ്രേമികൾക്ക് വേദനിക്കുന്ന കാഴ്ചയാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here