ഹൈവേ റോഡിന്റെ പണി ഇതുവരേയും പൂർത്തീകരിച്ചില്ല ;വലിയ കുഴികൾ അപകടാവസ്ഥയിൽ.

ചേറ്റുവ: തൃത്തല്ലൂർ മുതൽ ചാവക്കാട് വരെയുള്ള ഹൈവേ റോഡിൽ കുഴികളുടെ എണ്ണം വർദ്ധിക്കുകയും, ഉള്ള കുഴികൾ വലുതായി വലുതായി വരികയാണ്. റോഡിലെ ഈ കുഴികളിൽ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വണ്ടികൾ കുഴികളിൽ വീണ് രാത്രികാലങ്ങളിലുണ്ടാകുന്ന വലിയ ശബ്ദം ഇരുവശങ്ങളിലുമുള്ള വീട്ടുകാർക്ക് ഭയങ്കര ശല്യമായി മാറി. ഇരുചക്രവാഹനക്കാർ ഈ കുഴികളിൽ വീണ് ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സ തേടി. ദിനംപ്രതി വലുതായി വരുന്ന ഈ കുഴികളിൽ ചേറ്റുവയിൽ ഇറക്കിയിട്ടിരിക്കുന്ന വേസ്റ്റ് മണൽ താല്കാലികമായി കുഴികളിൽ നിറച്ച്, വാഹന യാത്രക്കാർക്ക് അനുഭവപ്പെടുന്ന ദുരിതം ഒഴിവാക്കേണ്ടതാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here